'അദ്ദേഹത്തിന്റെ കണ്ണീരിന് അവരെ രക്ഷിക്കാനാകില്ല, പക്ഷെ ഓക്‌സിജിന് സാധിക്കും'-രാഹുൽ ഗാന്ധി

By Sooraj Surendran.22 06 2021

imran-azhar

 

 

ന്യൂ ഡൽഹി: 'അദ്ദേഹത്തിന്റെ കണ്ണീരിന് അവരെ രക്ഷിക്കാനാകില്ല, പക്ഷെ ഓക്‌സിജിന് സാധിക്കും'. കേന്ദ്രസർക്കാരിനെതിരെ ധവളപത്രം പുറത്തിറക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

 

കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്നാരോപിച്ചാണ് ധവളപത്രം പുറത്തിറക്കിയത്.

 

കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ച പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കേണ്ട ആവശ്യമുണ്ട്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, മൂന്നാം തരംഗം ഉറപ്പായമുണ്ടാകും.

 

അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ധവളപത്രത്തിൽ രാഹുൽ ആവശ്യപ്പെടുന്നു.

 

കോവിഡില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരുടെ കണ്ണീര്‍ തുടയ്ക്കാന്‍ പ്രധാനമന്ത്രിയുടെ കണ്ണീരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.

 

OTHER SECTIONS