കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

By Priya .31 03 2023

imran-azhar

 

തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലെ മലയോര മേഖലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്.

 

മലയോര മേഖലകളിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത.കേരള തീരത്ത്ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

 

ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുക എന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ ചൂട് ഏറിയും കുറഞ്ഞും തുടരുകയാണ്.പാലക്കാടാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്.37.4 ഡിഗ്രി സെല്‍ഷ്യസ്.

 

 

 

OTHER SECTIONS