സംസ്ഥാനത്ത് ജൂണ്‍ 10 വരെ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത

By priya.06 06 2023

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കി മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്.

 

വിവിധ ദിവസങ്ങളിലെ യെല്ലോ അലേര്‍ട്ട്


06-06 -2023: പത്തനംതിട്ട, ഇടുക്കി


07-06 -2023: പത്തനംതിട്ട, ആലപ്പുഴ


08-06 -2023: ആലപ്പുഴ, എറണാകുളം


09-06 -2023: തിരുവനന്തപുരം, കൊല്ലം


10-06 -2023: പത്തനംതിട്ട, ഇടുക്കി

 

ഈ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

 

OTHER SECTIONS