By Web Desk.10 06 2022
ജയ്പുര്‍: രാജസ്ഥാനിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്നു സീറ്റിലും വിജയിച്ച് കോണ്‍ഗ്രസ്. ഒരു സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. കോണ്‍ഗ്രസില്‍നിന്ന് മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജെവാല, പ്രമോദ് തിവാരി എന്നിവരാണ് വിജയിച്ചത്.
ബി.ജെ.പി. സ്ഥാനാര്‍ഥി ഘനശ്യാം തിവാരിയും വിജയിച്ചു. മറ്റൊരു ബി.ജെ.പി. നേതാവ് സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.
അതേസമയം, കര്‍ണാടകയില്‍ മൂന്നു സീറ്റുകളില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ജഗ്ഗേഷ്, ലെഹര്‍ സിങ് സിരോയ എന്നിവരാണ് വിജയിച്ച ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിന്റെ ജയ്റാം രമേശും വിജയിച്ചു.
15 സംസ്ഥാനങ്ങളില്‍നിന്ന് രാജ്യസഭയിലെ ഒഴിവുവന്ന 57 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ഇതില്‍ പതിനൊന്ന് സംസ്ഥാനങ്ങളില്‍നിന്ന് വിവിധ പാര്‍ട്ടികളില്‍പ്പെട്ട 41 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാണ എന്നീ നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കായിരുന്നു മത്സരം നടന്നത്.