ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും; ദേശീയ നേതൃത്വത്തിലേക്കെന്ന് സൂചന

By Web Desk.12 05 2021

imran-azhar

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദയനീയ പരാജയത്തിനു പിന്നാലെ ശുദ്ധികലശത്തിനൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ആദ്യപടിയായി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ നീക്കിയേക്കും.

 

ചെന്നിത്തലയ്ക്ക് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കും.

 

ചില പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിലെ തിരിച്ചടിയെപ്പറ്റി സംസ്ഥാന നേതൃത്വം വിശദീകരിക്കണമെന്നും അവര്‍ ആവ്യപ്പെട്ടിരുന്നു. തോല്‍വി സംബന്ധിച്ച വേഗത്തിലുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനും സോണിയാ ഗാന്ധിയെ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

 

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ തുടങ്ങിയവരെ ഉടന്‍ സ്ഥാനത്ത് നിന്ന് നീക്കി പുനഃസംഘടന നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളില്‍ ചിലര്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.

 

 

 

OTHER SECTIONS