By priya.13 08 2022
കൊല്ലം: കൊല്ലം കുന്നിക്കോട് മൈലം കുരാ റോഡില്‍ കോണ്‍ക്രീറ്റുമായി വന്ന റെഡിമിക്‌സ് വാഹനം വീടിന്റെ മുകളിലേക്ക് മറിഞ്ഞു.അഖില്‍ ഭവനില്‍ രാമചന്ദ്രന്റെ വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 9.30നായിരുന്നു സംഭവം. ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു.
കയറ്റം കയറുന്നതിനിടെ റെഡിമിക്‌സ് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നിലോട്ട് നീങ്ങിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിഞ്ഞു. ഇതോടെ വീടിന്റെ ഹാള്‍ പൂര്‍ണമായും തകര്‍ന്നു. ബാക്കി ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. അടൂരില്‍ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ക്രീറ്റുമായി വന്ന അടൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
രാമചന്ദ്രന്റെ ഭാര്യ ഗിരിജ ശബ്ദം കേട്ട് ഓടി മാറിയതിനാലാണ് വന്‍ അപകടം ഒഴിവായത്. പത്തനാപുരം അഗ്‌നിരക്ഷാ സേനയും കുന്നിക്കോട് പൊലീസും സംഭവ സ്ഥലത്തെത്തിയാണ് വാഹനം മാറ്റിയത്.
\