ന്യുമോണിയ ഭേദമായതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ നാളെ ബംഗ്ലൂരിലേക്ക് കൊണ്ടുപോകും

By parvathyanoop.07 02 2023

imran-azhar

 


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാളെ ബാംഗ്ലൂരിലേക്ക് മാറ്റും. ന്യുമോണിയ ഭേദമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പ്രതിപക്ഷ നേതാവടക്കം എത്തി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.നാളെ വൈകുന്നേരം എയര്‍ ആംബുലന്‍സിലാണ് ബാംഗ്ലൂരിലേക്ക് മാറ്റുക.

 

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മന്ത്രി മെഡിക്കല്‍ ബോര്‍ഡുമായി കൂടിക്കാഴ്ച നടത്തി.

 

ഉമ്മന്‍ ചാണ്ടിയുടെ കുടുംബം സര്‍ക്കാര്‍ സഹായങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.ന്യൂമോണിയയും പനിയും കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

ആശുപത്രി ഇന്ന് വിശദ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും.
മെഡിക്കല്‍ ഐ.സി.യുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

 

 

OTHER SECTIONS