കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

By Priya.22 05 2022

imran-azhar

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമുകളില്‍ നിന്ന് നേരിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കല്ലാര്‍കുട്ടി,പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററും പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ 20 സെന്റിമീറ്ററും ഉയര്‍ത്തി.ഡാമിന്റെ പരിസരപ്രദേശത്ത് ശക്തമായ മഴ പെയ്തതും ഇന്ന് വ്യാപക മഴയ്ക്ക് മുന്നറിയിപ്പ് ഉള്ളതുകൊണ്ടുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

 

 

OTHER SECTIONS