By Lekshmi.26 05 2023
മതിയായ കാരണമില്ലാതെ പങ്കാളിയെ ദീര്‍ഘകാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നല്‍കിയ വിവാഹമോചന ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. അതേസമയം, ഹര്‍ജിക്കാരന് കോടതി വിവാഹമോചനം അനുവദിച്ചു.
2005 നവംബര്‍ 28 ന് വിവാഹമോചന ഹര്‍ജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹര്‍ജിക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഭാര്യക്ക് സാധിച്ചില്ല. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭര്‍ത്താവ് വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.