പ്രവാസി മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ബന്ധുക്കള്‍; പരാതിയുമായി ലക്ഷദ്വീപ് സ്വദേശി

By Lekshmi.26 05 2023

imran-azhar

 

കോട്ടയം: ഗള്‍ഫില്‍ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് പരാതിക്ക് കാരണം. ലക്ഷദ്വീപ് സ്വദേശിയായ സഫിയയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

 

വിവാഹിതനായ ജയകുമാര്‍ കഴിഞ്ഞ നാല് വര്‍ഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ ഇവര്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കണമെന്നാണ് സഫിയ ആവശ്യപ്പെടുന്നത്. എന്നാല്‍ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും എന്‍ആര്‍ഐ സെല്ലില്‍ ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

 

വിവാഹം കഴിച്ച ഭാര്യയ്‌ക്കൊപ്പമാണ് ജയകുമാര്‍ താമസിച്ചിരുന്നത്. ഇവര്‍ ഗര്‍ഭിണിയായി നാട്ടിലേക്ക് വന്ന സമയത്ത് നാലര വര്‍ഷം മുന്‍പ് ജയകുമാറിനെ കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്ത് അന്വേഷിച്ചു. ആ സമയത്താണ് ജയകുമാര്‍ സഫിയയുമൊത്ത് ലിവിങ് ടുഗെതര്‍ ആണെന്ന വിവരം പുറത്ത് വന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ജയകുമാര്‍ സഫിയക്കൊപ്പം ജീവിക്കുന്നതെന്നും വ്യക്തമായിരുന്നു.

OTHER SECTIONS