കോട്ടക്കുന്നിലെ വിള്ളൽ വികസിക്കുന്നു; അപകടസാധ്യത കണക്കിലെടുത്ത്‌ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം

By sisira.17 06 2021

imran-azhar

 

 

 


മലപ്പുറം: മലപ്പുറം കോട്ടക്കുന്നിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ അടിയന്തിര നിർദേശം നൽകി.

 

2019-ലെ കാലവർഷക്കെടുതിയിൽ കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്കിൽ രൂപപ്പെട്ട ഭൂമിയിലെ വിള്ളൽ കൂടുതൽ വികസിച്ച് അപകട സാധ്യതയുണ്ടെന്ന വിലയിരുത്തിയതിനെ തുടർന്നാണ് നടപടി.

 

മലപ്പുറം നഗരസഭാ അധികൃതരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് പ്രദേശത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലാ കലക്റ്റർ കെ.ഗോപാലകൃഷ്ണൻ ഏറനാട് തഹസിൽദാറിന് നിർദേശം നൽകി.

OTHER SECTIONS