ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസാംശമില്ലെന്ന് റിപ്പോർട്ട്; പരിശോധനയിൽ തിരിമറി നടന്നതായി ആരോപണം

By Lekshmi.07 02 2023

imran-azhar

 

 

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ പഴകിയ മത്സ്യത്തിന്റെ പരിശോധനാ ഫലം പുറത്തു വന്നതിന് പിന്നാലെ കുഴങ്ങി നഗരസഭാ അധികൃതർ.ഭക്ഷ്യയോഗ്യമല്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് പിടികൂടിയ മത്സ്യത്തിൽ രാസാംശമില്ല എന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ റിപ്പോർട്ട്.

 

 

തിരുവനന്തപുരത്തെ ലാബിൽ നിന്നുള്ള റിപ്പോർട്ടിന് പിന്നാലെ പിടികൂടിയ മത്സ്യം തിരികെ നൽകാനാണ് നഗരസഭയുടെ തീരുമാനം.നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ലോറിയും മത്സ്യവും വിട്ടുനൽകുമെന്ന് നഗരസഭ അറിയിച്ചു.

 

 

എന്നാൽ പരിശോധനയിൽ തിരിമറി നടന്നിട്ടുള്ളതായാണ് നഗരസഭാ ആരോഗ്യസമിതിയുടെ ആരോപണം.മൂന്ന് ടൺ പഴകിയ മത്സ്യമാണ് ഇന്നലെ വൈകുന്നേരം നാട്ടുകാരുടെ പരാതി മൂലം നഗരസഭയുടെ ആരോഗ്യ വിഭാഗം പിടികൂടിയത്.

 

OTHER SECTIONS