By Lekshmi.03 02 2023
ലോകം മുഴുവൻ സംസ്ക്കാര ചടങ്ങുകൾ പല തരത്തിലാണ്.ഇതില്‍ വലിയൊരു പങ്കും കുഴിച്ചിടൽ രീതി ആയതിനാൽ ഭൂമിയുടെ പുനരുപയോഗ സാധ്യത ഇതിലൂടെ ഇല്ലാതാകുന്നു.എന്നാൽ കഴുകന്മാരെകൊണ്ട് മൃതദേഹം ബന്ധുക്കളുടെ മുന്നിൽ വെച്ച് തന്നെ തീറ്റിക്കുന്ന രാജ്യത്തെ കുറിച്ച് അറിയാമോ? പലർക്കും അതിശയം തോന്നാം. എന്നാൽ അങ്ങിനെയൊരു രാജ്യമുണ്ട്.
ടിബറ്റിലും, ക്വിംഗ്ഹായ്, മംഗോളിയ പ്രദേശങ്ങളിലെ ചില ഇടങ്ങളിലും മൃതദേഹങ്ങൾ കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്ന ആചാരമുണ്ടെന്നാണ് പറയപ്പെടുത്ത്.ഇതിനെ ആകാശ ശ്മശാനം എന്നാണ് വിളിക്കുന്നത്.വജ്രയാന വിഭാഗത്തിലുള്ള ബുദ്ധമത വിശ്വാസികളാണ് ഈ ആചാരം പിൻതുടരുന്നത്.
ഇവർ ആദ്യം മൃതദേഹത്തെ കഷണങ്ങളാക്കി മരിച്ചയാളുടെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തുറസായ പ്രദേശത്ത് കഴുക്കന്മാർക്കായി വയ്ക്കുകയാണ് ചെയ്യുക.ആത്മാക്കളുടെ കെെമാറ്റത്തിൽ വിശ്വസിക്കുന്നവരാണ് ഇവർ. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാളുടെ ശരീരത്തിൽ നിന്ന് ആത്മാവ് പുറത്തുപോകുകയും ഒരു ഒഴിഞ്ഞ പാത്രമാത്രമായി ശരീരം മാറുകയും ചെയ്യുന്നു എന്നാണ് ഇവരുടെ വിശ്വാസം.
കഴുകന്മാർ ഭക്ഷിച്ച് ബാക്കി വരുന്ന അസ്തികൾ ചുറ്റികകൊണ്ട് പൊടിച്ച് ഇല്ലാതാക്കും.അസ്ഥികളുടെ പൊടി വെണ്ണ, പാൽ എന്നിവയിൽ കലർത്തി പക്ഷികൾക്ക് ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യും.ആട്ടിൻകുട്ടികൾ, മുയൽ എന്നീ മൃഗങ്ങളുടെ ജീവൻ രക്ഷിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം.കഴുകന്മാർക്ക് മൃതദേഹം ഭക്ഷിക്കാൻ കൊടുക്കുമ്പോൾ അവ തൃപിതിയാകും.