രാമനവമി ആഘോഷത്തില്‍ സംഘര്‍ഷം, വാഹനങ്ങള്‍ കത്തിച്ചു

By Web Desk.30 03 2023

imran-azhar

 


ഹൗറ: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഹൗറയിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പോലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു.

 

കലാപത്തിന് ഉത്തരവാദി ബി.ജെ.പിയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബി.ജെ.പി ഗുണ്ടകളെ എത്തിയ്ക്കുകയാണെന്നും മമത ആരോപിച്ചു. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമത വ്യക്തമാക്കി.

 

രാമനവമി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

 

 

 

 

 

 

OTHER SECTIONS