വക്കീലായ മകള്‍ ഹൈക്കോടതിയില്‍ വാദിച്ചു, റിപ്പര്‍ ജയാനന്ദന് വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍

By Web Desk.18 03 2023

imran-azhar

 


തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പന്‍ ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി. ജയാനന്ദന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.

 

കഴിഞ്ഞ 17 നാണ് ജയാനന്ദന്റെ ഭാര്യ ഇന്ദിര മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ റിപ്പര്‍ ജയാനന്ദന് 15 ദിവസത്തെ പരോള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

 

സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ പരോളിനെ എതിര്‍ത്തിരുന്നു. റിപ്പര്‍ ജയാന്ദന്‍ മകള്‍ കീര്‍ത്തി ജയാനന്ദന്‍ അഭിഭാഷകയാണ്. ഇവര്‍ തന്നെയാണ് തന്റെ അമ്മക്ക് വേണ്ടി ഹൈകോടതിയില്‍ ഹാജരായത്.

 

സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും മകള്‍ എന്ന രീതിയില്‍ പരിഗണിക്കണം എന്നാവശ്യമാണ് കീര്‍ത്തി ജയാനന്ദന്‍ കോടതിയില്‍ പറഞ്ഞത്.

 

കോടതി ഉപാധികളോടെയാണ് അനുമതി നല്‍കിയത്. 21 ന് പൊലീസ് സംരക്ഷണത്തില്‍ റിപ്പര്‍ ജയാനന്ദന് വീട്ടിലേക്കെത്താം. 22 ന് 9 മണി മുതല്‍ 5 മണി വരെ വിവാഹത്തില്‍ പങ്കെടുക്കാം. രണ്ട് ദിവസത്തെ അനുമതിയാണ് നല്‍കിയിരിക്കുന്നത്.

 

കൊടുംകുറ്റവാളി ആയ റിപ്പര്‍ ജയാനന്ദന്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ അതീവ സുരക്ഷയിലാണ് തടവറയില്‍ കഴിഞ്ഞിരുന്നത്.

 

 

 

 

OTHER SECTIONS