റോഹിംഗ്യൻ ക്യാമ്പിലെ തീപിടുത്തം: 15 പേർ മരണപ്പെട്ടതായി യുഎൻ; 400 പേരെ കാണാതായി

By അനിൽ പയ്യമ്പള്ളി.25 03 2021

imran-azhar

ധാക്ക : റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരണപ്പെട്ടതായി യുഎൻ അഭയാർത്ഥി ഏജൻസി. 400 പേരെ കാണാതായെന്നും യുഎൻ അധികൃതർ പറഞ്ഞു. 560 പേർക്ക് പരുക്കേറ്റുവെന്നും അധികൃതർ വ്യക്തമാക്കി.


ഇന്ന് രാവിലെയാണ് ദക്ഷിണ ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തമുണ്ടാകുന്നത്.

 

കോക്സ് ബസാറിലെ ബലുഖാലി ക്യാമ്പിലാണ് ആദ്യം തീപിടുത്തമുണ്ടാകുന്നത്. തുടർന്ന് സമീപത്തെ വീടുകളിലേക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലും റോഹിംഗ്യൻ ക്യാമ്പുകളിൽ തീപിടുത്തം ഉണ്ടായിരുന്നു. എന്നാൽ അന്ന് ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല.

 

 

 

OTHER SECTIONS