ഒരു സഹായവും ഒരു ഭാര്യയുടെയും അമ്മയുടെയും നഷ്ടത്തിന് പരിഹാരമാകില്ല; സൗമ്യയുടെ കുടുംബത്തിനൊപ്പം നിൽക്കും- അനുശോചിച്ച് ഇസ്രായേൽ ഡെപ്യൂട്ടി അംബാസിഡർ

By sisira.13 05 2021

imran-azhar

 

 


ദില്ലി: ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഇടുക്കി സ്വദേശിനി സൗമ്യയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ഇസ്രായേൽ ഡെപ്യൂട്ടി അംബാസിഡർ റോണി യെഡിഡിയ ക്ലീൻ.

 

ഒരു സഹായവും ഒരു ഭാര്യയുടെയും അമ്മയുടെയും നഷ്ടത്തിന് പരിഹാരമാകില്ലെങ്കിലും കുടുംബത്തിനൊപ്പം നിൽക്കുമെന്നും അവർ പറഞ്ഞു.

 

ഞങ്ങൾ കുടുംബവുമായി ബന്ധപ്പെട്ടു. ഇത് സംഭവിക്കുമ്പോൾ അവൾ ഭർത്താവുമായി സംസാരിക്കുകയായിരുന്നു.

 

ഇത് ഭർത്താവിനെ സംബന്ധിച്ചിടത്തോളം എത്ര ഭയാനകമാണെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അദ്ദേഹത്തിന്റെ സങ്കടാവസ്ഥയിൽ എനിക്ക് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും അവർ പറഞ്ഞതായി ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

 

നിലവിലെ പദ്ധതി പ്രകാരം സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച്ച രാത്രിയിലോ ശനിയാഴ്ച്ചയോ നാട്ടിലെത്തിക്കാനാകുമെന്നും ദില്ലിയിൽ കൊണ്ടുവന്നതിന് ശേഷം കേരളത്തിലേക്ക് കൊണ്ടു പോകുമെന്നും റോണി യെഡിഡിയ അറിയിച്ചു.

 

അതേസമയം സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ എംബസിയുടെ നടപടികൾ പൂർത്തിയായി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

 

OTHER SECTIONS