ഏറ്റവും പ്രായം കൂടിയ പൂച്ച റോസി; തന്റെ 32ാം ജന്മദിനം ആഘോഷിച്ചു

By Lekshmi.08 06 2023

imran-azhar

 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയായിയാണ് റോസി അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ നോര്‍വിച്ചില്‍ നിന്നുള്ള ലീല ബ്രിസെറ്റിന്റെ വളത്ത് പൂച്ചയായ റോസി തന്റെ 32ാം ജന്മദിനം ആഘോഷിച്ചു. 1991 ജൂണ്‍ 1 നാണ് റോസി ജനിച്ചതെന്നാണ് ലില ബ്രിസെറ്റ് അവകാശപ്പെടുന്നത്. റോസി ജനിച്ച് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് താന്‍ ദത്തെടുത്തതെന്നും ഇപ്പോഴും പൂര്‍ണ ആരോഗ്യവതിയായ റോസിയെ അപൂര്‍വമായി മാത്രമേ മൃഗഡോക്ടറുടെ അടുത്ത് കൊണ്ടുപോകേണ്ടി വന്നിട്ടുള്ളൂവെന്നും ലീല പറഞ്ഞു.

 

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം നിലവില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ചയായി റോസിയെ പരിഗണിക്കണമെന്ന് ലീല അവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം നിലവിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന പൂച്ച ഇംഗ്ലണ്ടില്‍ നിന്നുള്ള ഫ്‌ലോസി ആണ്. 2022 നവംബറില്‍ ലോക റെക്കോര്‍ഡില്‍ ഇടം നേടിയപ്പോള്‍ 27 വയസ്സായിരുന്നു ഫ്‌ലോസിയുടെ പ്രായം.

 

OTHER SECTIONS