ചരിത്ര നേട്ടവുമായി ഇന്ത്യ: ഓസ്‌കാര്‍ തിളക്കത്തില്‍ 'നാട്ടു നാട്ടു'

By Priya.12 03 2023

imran-azhar

 

ലോസ് ഏഞ്ചല്‍സ്: 95-മത് ഓസ്‌കാര്‍ പുരസ്‌ക്കാര വേദിയില്‍ തിളങ്ങി ഇന്ത്യ.ഒറിജിനല്‍ സോങ് വിഭാഗത്തില്‍ രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആറിലെ 'നാട്ടു നാട്ടു'. എന്ന ഗാനം പുരസ്‌കാരം സ്വന്തമാക്കി.

 

എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

 

കാര്‍ത്തികിയും ഡോക്യുമെന്ററി നിര്‍മാതാവ് ഗുനീത് മോംഗയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.അടുത്തിടെ, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ തന്നെ നാട്ടു നാട്ടുവിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

 


നേരത്തെ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരവും ഇന്ത്യക്ക് ലഭിച്ചിരുന്നു. 'ദി എലിഫന്റ് വിസ്‌പെറേഴ്‌സ്' ആണ് പുരസ്‌കാരം നേടിയത്. തമിഴ്നാട്ടുകാരിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

 

OTHER SECTIONS