ആര്‍ടിപിസിആര്‍ പരിശോധന: നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി

By സൂരജ് സുരേന്ദ്രൻ .04 05 2021

imran-azhar

 

 

കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന നിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

 

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലടക്കം ആർടിപിസിആർ പരിശോധന നിരക്ക് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ അടക്കമുള്ളവർ ഹർജി സമർപ്പിച്ചിരുന്നു.

 

ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രശംസ. അതേസമയം സർക്കാരിന്റെ മുൻ ഉത്തരവ് സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ലെന്നും, സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്കാണ് ഈടാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

 

വിവിധ പേരുകളിലാണ് ഇത്തരത്തിൽ അമിത നിരക്ക് ഈടാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

10 പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

 

OTHER SECTIONS