ഒറ്റഡോസ് സ്പുട്നിക് വാക്സിന് റഷ്യ അനുമതി നല്‍കി

By Sooraj Surendran.06 05 2021

imran-azhar

 

 

മോസ്‌കോ: സ്പുട്നിക് ലൈറ്റ് എന്നാണ് 79.4 ശതമാനം ഫലപ്രാപ്തിയുള്ള പുതിയ ഒറ്റഡോസ് വാക്സിന്റെ പേര്. സ്പുട്നിക് വാക്‌സിന്‍ രണ്ടു ഡോസിനു പകരം സ്പുട്നിക് ലൈറ്റ് ഒരു ഡോസ് നല്‍കിയാല്‍ മതിയാകും.

 

അറുപതില്‍ അധികം രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

 

യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി(ഇ.എം.എ.)യുടെയും അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷ(എഫ്.ഡി.എ.)യുടെയും അനുമതി ഇതുവരെ സ്പുട്നിക് ലൈറ്റിന് അനുമതി ലഭിച്ചിട്ടില്ല.

 

91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് V യെ അപേക്ഷിച്ച് സ്പുട്‌നിക് ലൈറ്റിന് 79.4 ശതമാനം ഫലപ്രാപ്തിയാണുള്ളതെന്നാണ് പറയുന്നത്.

 

റഷ്യയിൽ 2020 ഡിസംബർ അഞ്ചു മുതൽ 2021 ഏപ്രിൽ 15 വരെ നടന്ന വാക്‌സിനേഷനിൽ സ്പുട്‌നിക് ലൈറ്റ് നൽകിയിരുന്നു.

 

തുടർന്ന് നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് നിഗമനത്തിലെത്തിയത്.

 

OTHER SECTIONS