ഇന്ത്യക്ക് സഹായവുമായി റഷ്യ; രണ്ട് ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം ഡോസ് വാക്‌സിന്‍ എത്തിക്കും

By sisira.06 05 2021

imran-azhar

 

 

ഹൈദരാബാദ്: ഇന്ത്യയിൽ കോവിഡ് വ്യാപനം തീവ്രമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സഹായവുമായി പ്രധാന പങ്കാളികളായ റഷ്യ.

 

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്‌നിക് വി കോവിഡ് വാക്‌സിനുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയക്കും.

 

ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിനും ഹൈദരാബാദില്‍ എത്തും.


വാക്‌സിന് പുറമേ നാല് ഇടത്തരം ഓക്‌സിജന്‍ ട്രക്കുകളും റഷ്യ അയക്കുമെന്നാണ് ന്യൂഡല്‍ഹിയിലേയും മോസ്‌കോയിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

 

ഈ ട്രക്കുകള്‍ക്ക് മണിക്കൂറില്‍ 70 കിലോ ഗ്രാം ഓക്‌സിജനും പ്രതിദിനം 50,000 ലിറ്ററും ഉത്പാദിപ്പിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ ഇവയുള്ള ആശുപത്രിയില്‍ ഓക്‌സിജന്റെ കുറവുണ്ടാകില്ല.

 

കോവിഷീല്‍ഡിനും കോവാക്സിനും ശേഷം ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് റഷ്യയുടെ സ്പുട്നിക്-വി. 91.6 ശതമാനം കാര്യക്ഷമത സ്പുട്നിക് വാക്സിനിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

OTHER SECTIONS