By web desk.09 06 2023
മോസ്കോ: ബലാറൂസില്‍ ആണവായുധം വിന്യസിക്കാനൊരുങ്ങി റഷ്യ. ജൂലായില്‍ തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ വിന്യസിക്കാന്‍ തുടങ്ങുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് പറഞ്ഞു.
സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മോസ്കോയുടെ പുറത്തേക്ക് ആണവായുധങ്ങള്‍ മാറ്റാനുള്ള നീക്കം ആദ്യമാണ്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രെയ്നു പിന്തുണ അറിയിച്ചപ്പോള്‍ തന്നെ ബെലാറൂസിലേക്ക് തന്ത്രപ്രധാനമായ ആണവായുധങ്ങള്‍ മാറ്റുമെന്ന് പുട്ടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുക്രെയ്നില്‍ റഷ്യ നടത്തുന്നത് സാമ്രാജ്യത്വ രീതിയിലുള്ള അധിനിവേശമാണെന്നും അതുകൊണ്ടുതന്നെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുക്രെയ്നെ സഹായിക്കുമെന്നും നാറ്റോ രാജ്യങ്ങള്‍ വ്യക്തമാക്കി.
യുക്രെയ്നെതിരെ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്റെ ഭീഷണിക്കു പിന്നാലെ കഴിഞ്ഞവര്‍ഷം ബെലാറൂസ്, ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ഭരണഘടനാ ഭേദഗതി പാസാക്കിയിരുന്നു. ഇതോടെ, റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസില്‍ വിന്യസിക്കാനുള്ള തടസ്സം നീങ്ങി.