'യുക്രെയ്‌നിലേക്ക് വന്ന് കണ്ടുനോക്കൂ: എന്നിട്ട് ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന് നിങ്ങള്‍ക്കു പറയാം'

By Priya.01 12 2022

imran-azhar

 

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക് ഒരു മാര്‍ഗം മുന്നോട്ട് വെച്ചതിനെ വിമര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

 

ഒക്ടോബറിലാണ് സമാധാന കരാര്‍ എന്നു വിശേഷിപ്പിച്ച് ഹിതപരിശോധന നടത്തണമെന്ന ആവശ്യമാണ് മസ്‌ക് ട്വിറ്ററിലൂടെ മുന്നോട്ടു വച്ചത്. ക്രൈമിയയില്‍ റഷ്യയുടെ പരമാധികാരം അംഗീകരിക്കണമെന്നും യുക്രെയ്‌ന് നിഷ്പക്ഷത നല്‍കണമെന്നുമായിരുന്നു മസ്‌കിന്റെ നിലപാട്.

 

''മസ്‌കിനുമേല്‍ ആരുടെയോ സ്വാധീനമുണ്ട്. അല്ലെങ്കില്‍ അദ്ദേഹം സ്വയം അനുമാനത്തിലെത്തുന്നു. റഷ്യ എന്താണ് ഇവിടെ ചെയ്തതെന്നു വ്യക്തമാകണമെങ്കില്‍ യുക്രെയ്‌നിലേക്കു വന്ന് സ്വയം കണ്ടുനോക്കണം.

 

എന്നിട്ട് ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാമെന്ന് നിങ്ങള്‍ക്കു പറയാം. ആരാണ് ആരംഭിച്ചതെന്നും എങ്ങനെ അവസാനിപ്പിക്കാമെന്നും'' ന്യൂയോര്‍ക്ക് ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി.

 

 

OTHER SECTIONS