By web desk .26 11 2022
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ ആരോഗ്യസ്ഥിതി ചര്‍ച്ചയാകുന്നു. ചര്‍ച്ചയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങിയത്. പുട്ടിന്റെ കൈകളുടെ നിറം അസാധാരണമായ രീതിയില്‍ പര്‍പ്പിള്‍ നിറമാകുന്നുണ്ടെന്നാണ് സൈബര്‍ ലോകം കണ്ടെത്തിയിരിക്കുന്നത്.
ക്യൂബന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ച നടക്കുന്നതിനിടെ കസേരയില്‍ പുട്ടിന് മുറുകെ പിടിക്കുന്നതും അസ്വസ്ഥതയോടെ കാലുകള്‍ ചലിപ്പിക്കുന്നതും വീഡിയോയില്‍ വ്യക്തമാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഈ മാസത്തിന്റെ തുടക്കത്തില്‍ പുടിന്റെ കൈകളില്‍ വിചിത്രമായ അടയാളങ്ങളും കറുപ്പ് നിറവും കാണിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതു കുത്തിവയ്പ് എടുക്കുന്നതിന്റെ പാടുകള്‍ ആണെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന അവകാശവാദം.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുത്തിവയ്പ് എടുക്കാന്‍ കഴിയാത്തപ്പോള്‍ കുത്തിവയ്പ്പുകള്‍ എടുക്കുന്നതിന്റെ സൂചനയാണ് കൈകളിലെ കറുത്തപാടുകളെന്ന് ചില നിരീക്ഷകരും പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുടിന് അര്‍ബുദ ബാധിതനാണെന്ന് ഒരു യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഒരു വധശ്രമത്തില്‍നിന്ന് പുടിന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.