'പിണറായിക്ക് ഒത്തയാളാണോ സുധാകരൻ', ചോദ്യത്തിനുത്തരം പറഞ്ഞ് പിണറായി, 'അതൊക്കെ കണ്ടറിയാൻ പോകുന്ന പൂരമല്ലേ'

By anilpayyampalli.11 06 2021

imran-azhar

 


തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡൻറാക്കിയത് പിണറായിക്കൊത്തയാളാണെന്ന വിലയിരുത്തൽ കൊണ്ടാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ കണ്ടറിയാൻ പോകുന്ന പൂരമല്ലേ എന്ന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.

 

 

ആ സ്ഥാനത്തിന് പറ്റിയ ആളാണോ കെ സുധാകരൻ എന്നൊക്കെ ആ പാർട്ടിക്കാരാണ് തീരുമാനിക്കേണ്ടത്. അവരാണ് കെ സുധാകരനോട് ഇത്രയും കാലം അടുത്ത് നിന്ന് പ്രവർത്തിച്ചത്. ഈ കാലത്ത് അദ്ദേഹത്തെപ്പോലെ ഒരാളാണ് വേണ്ടതെന്നാണ് ആ പാർട്ടിക്ക് തോന്നുന്നതെങ്കിൽ അവരുടെ ആവശ്യം അങ്ങനെയാകും

 

 

എല്ലാം കണ്ടറിയാമെന്ന് ഒരു ചിരിയോടെ മറുപടി പറഞ്ഞ് പിണറായി വാർത്താസമ്മേളനം അവസാനിപ്പിച്ചു.

 

 

 

 

 

OTHER SECTIONS