ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു: പ്രതിദിനം അരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

By Priya.25 11 2022

imran-azhar

 

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം തുടങ്ങി ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്ക് പ്രകാരം നാല് ലക്ഷത്തില്‍ കൂടുതല്‍ അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്.

 

പ്രതിദിനം അരക്ഷത്തോളം പേരാണ് ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

നവംബര്‍ 30 വരെ ആകെ 8,79,905 പേരാണ് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്തിരിക്കുന്നത്. നവംബര്‍ 26, 28 തിയതികളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍
ബുക്ക് ചെയ്തിരിക്കുന്നത്.

 

26 ശനിയാഴ്ച 83,769 , 28 തിങ്കള്‍ 81,622 എന്നിങ്ങനെയാണ് ബുക്കിംഗ്. ഈ ദിവസങ്ങളിലാണ് നവംബര്‍ 30 വരെയുള്ള ബുക്കിംഗുകളില്‍ ഏറ്റവും കൂടുതലുള്ളത്. ഇതുവരെ ഏറ്റവുമധികം പേര്‍ ദര്‍ശനം നടത്തിയത് നവംബര്‍ 21 നാണ് .57,663 പേര്‍. നിലവില്‍ ഒരു ദിവസം പരമാവധി 1,20,000 ബുക്കിംഗാണ് സ്വീകരിക്കുക.


വരും ദിനങ്ങളില്‍ സന്നിധാനത്ത് തിരക്ക് കൂടുമെന്ന് പതീക്ഷിക്കുന്നുണ്ടെങ്കിലും മതിയായ ക്രമീകരണങ്ങളുമായി പൊലീസ് അടക്കമുള്ള വകുപ്പുകള്‍ നേരത്തേ സജ്ജമാണ്. നിലവിലെ ക്രമീകരണങ്ങള്‍ അനുസരിച്ച് പ്രതിദിനം ഒന്നേകാല്‍ ലക്ഷം ഭക്തര്‍ ദര്‍ശനത്തിനെത്തിയാലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍ അറിയിച്ചു.

 

ദര്‍ശന സമയം രാവിലെയും വൈകിട്ടും വര്‍ധിപ്പിച്ചത് അയ്യപ്പദര്‍ശനം സുഗമമാക്കി. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം നിര്‍ബന്ധമാക്കിയതിലൂടെ തിരക്ക് വിലയ തോതില്‍ നിയന്ത്രിക്കാനായെന്നും അദ്ദേഹം പറഞ്ഞു

 

 

 

 

OTHER SECTIONS