സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; വെറ്റിലേറ്ററില്‍നിന്നു മാറ്റി

By priya.14 08 2022

imran-azhar

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രഭാഷണ വേദിയില്‍ വെച്ച് കുത്തേറ്റ ഇംഗ്ലീഷ് നേവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ (75) ആരോഗ്യ നിലയില്‍ പുരോഗതി.അദ്ദേഹത്തെ വെറ്റിലേറ്ററില്‍ നിന്നു മാറ്റിയതായും ഡോക്ടര്‍മാരോടു സംസാരിച്ചിട്ടുണ്ടെന്നും റുഷ്ദിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്‌സി സ്വദേശിയായ ഹാദി മതാര്‍(24) കുത്തിവീഴ്ത്തുകയായിരുന്നു.

 

ഹാദി മതാര്‍ ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്നു യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ഫെയ്‌സ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. എന്നാല്‍, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഹാദി മതാറിനെ വധശ്രമത്തിന് കേസെടുത്തതായി ചൗതൗക്വ കൗണ്ടി പ്രോസിക്യൂട്ടര്‍ പറഞ്ഞു.

 

വളരെ നീണ്ടുനില്‍ക്കുന്ന നിയമനടപടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസണ്‍ ഷ്മിത്ത് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ റവല്യൂഷനറി ഗാര്‍ഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.

 

 

 

OTHER SECTIONS