'ഫുട്‌ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ല: പോര്‍ച്ചുഗീസുകാരെ ആരാധിക്കുന്നത് അംഗീകരിക്കാനാകില്ല'

By web desk .25 11 2022

imran-azhar

 

മലപ്പുറം: ഒരു വിശ്വാസിക്ക് ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഉണ്ടാവാന്‍ പാടില്ലെന്നും ഫുട്‌ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്നും സമസ്ത. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

 

ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

 

ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തും. കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണ്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും.

 

ഇന്ത്യയില്‍ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോര്‍ച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നു സംഘടന ചോദിക്കുന്നു.

 

ഇസ്‌ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തില്‍ വിശ്വാസികള്‍ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.

 

 

 

OTHER SECTIONS