By Web Desk.29 03 2023
ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വൈറലാകുന്നു. മാമൂക്കോയയുടെ മികച്ച വേഷങ്ങളിലൊന്നാണ് കീലേരി അ്ച്ചു. 1991 ല്‍ പുറത്തിറങ്ങിയ കണ്‍കെട്ട് എന്ന ചിത്രത്തിലാണ് ഈ കഥാപാത്രം.
വീഡിയോയില്‍ യുസ് വേന്ദ്ര ചഹലും സഞ്ജുവുമാണുള്ളത്. കീലേരി അച്ചുവായി ചഹലും ജയറാം അവതരിപ്പിച്ച വേഷത്തില്‍ സഞ്ജുവും പ്രത്യക്ഷപ്പെടുന്നു.
കീലേരി അച്ചു വെല്ലുവിളിക്കുമ്പോള്‍, ജയറാം അവതരിപ്പിക്കുന്ന രാജു, തിരിച്ചു വിരട്ടുന്നു. അതോടെ കീലേരി അച്ചു പത്തിമടക്കി. ഞങ്ങളോട് രണ്ടാളോടും കളിക്കാന്‍ ആരുണ്ട് എന്നും ചോദിക്കുന്നു.
സഞ്ജു പങ്കുവച്ച രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.