ആംഗ്യഭാഷയില്‍ സുപ്രീം കോടതിയില്‍ കേസ് വാദിച്ച് യുവ അഭിഭാഷക; പിറന്നത് ചരിത്രം!

By Web Desk.26 09 2023

imran-azhar

 


ഡല്‍ഹി: കേള്‍വി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണി സുപ്രീം കോടതിയില്‍ ആദ്യമായി കേസ് വാദിച്ചു. ആംഗ്യഭാഷയിലായിരുന്നു കേസ് വാദിച്ചത്. മറ്റൊരാള്‍ വാദം മൊഴി മാറ്റി. മൊഴി മാറ്റാന്‍ മറ്റൊരാളുടെ സഹായത്തോടെയായിരുന്നു വാദം.

 

ഓണ്‍ലൈനായിട്ടായിരുന്നു സുപ്രീം കോടതി കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാന്‍ ആദ്യം മോഡറേറ്റര്‍ അനുവദിച്ചില്ല. എന്നാല്‍, പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടാണ് അനുമതി നല്‍കിയത്.

 

ഭിന്നശേഷിക്കാര്‍ പിന്നിലല്ലെന്ന് തെളിയിക്കാന്‍ ഇതുവഴിയായെന്നും സാറ സണ്ണി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ ദേശീയ പങ്കാളിത്ത കണ്‍സള്‍ട്ടേഷനില്‍ സുപ്രീം കോടതി ആംഗ്യഭാഷാ വ്യാഖ്യാതാക്കളെയും ഉള്‍പ്പെടുത്തിയിരുന്നു. കാഴ്ച വൈകല്യമുള്ളവരെ സഹായിക്കാന്‍ ബ്രെയില്‍ ലിപിയില്‍ ക്ഷണക്കത്തും പുറത്തിറക്കിയിരുന്നു.

 

 

OTHER SECTIONS