അന്താരാഷ്ട്ര യാത്രാവിലക്ക് നീക്കി സൗദി; ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് നിരോധനം തുടരും

By Web Desk.17 05 2021

imran-azhar

 

റിയാദ്: കോവിഡില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് തിങ്കളാഴ്ച നീക്കി. എന്നാല്‍, ഇന്ത്യയടക്കം 13 രാജ്യങ്ങളുമായുള്ള യാത്രാനിരോധനം നിലനില്‍ക്കും. സൗദിയില്‍ നിന്ന് സ്വദേശികള്‍ക്കാണ് യാത്ര നിരോധനം.

 

ഇന്ത്യയെ കൂടാതെ ലിബിയ, സിറിയ, ലെബനന്‍, യമന്‍, ഇറാന്‍, തുര്‍ക്കി, അര്‍മേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഒഫ് കോംഗോ, അഫ്ഗാനിസ്ഥാന്‍, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളുമായാണ് യാത്രാനിരോധനം.

 

കോവിഡ് നിയന്ത്രണവിധേയമല്ലാത്തതും ചിലയിടങ്ങളില്‍ വൈറസിന്റെ ജനിതക വകഭേദം കണ്ടെത്തുകയും ചെയ്തതിനാലാണ് വിലക്ക് തുടരുന്നതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് മുന്‍കൂര്‍ അനുമതി തേടണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 

 

 

OTHER SECTIONS