തൃശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്; പിന്നിലെ ഗ്ലാസ് തകർന്നു

By Lekshmi.07 02 2023

imran-azhar

 

തൃശൂർ: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ കല്ലേറ്.പുതുശേരി എസ് എൻ ടി ടി ഐ സ്കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്.വൈകിട്ട് മൂന്നേകാലോടെ സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലെറിഞ്ഞത്.

 

 

കല്ലേറിൽ ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നു.കല്ലെറിഞ്ഞത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.കല്ലേറിൽ വിദ്യാർത്ഥികൾക്കോ ബസ് ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

OTHER SECTIONS