വെറും 7.30 മണിക്കൂര്‍; രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരം

By priya.22 09 2023

imran-azhar

 

കാസര്‍കോട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി.ട്രെയിന്‍ 7.30 മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തി.

 

വൈകീട്ട് 4.05 ന് തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് രാത്രി 11.35 നാണ് കാസര്‍കോട് എത്തിയത്.

 


രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം:

 

കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് ശേഷം 3:05 ന് തിരുവനന്തപുരത്ത് എത്തും.

 

വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും.

 

തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.

 

 

 

OTHER SECTIONS