ആന്റണി ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

By Web Desk.06 05 2021

imran-azhar

 


തിരുവനന്തപുരം: മൂന്നു കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ആഭ്യന്തര വകുപ്പിന്റെ സുരക്ഷാ അവലോകന സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ പിന്‍വലിച്ചത്.

 

മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ.ആന്റണി, മുന്‍ മന്ത്രിമാരായ വയലാര്‍ രവി, പി.പി.തങ്കച്ചന്‍ എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

 

നാല് ഗണ്‍മാന്മാരുടെ സേവനമാണ് കേളത്തില്‍ എ.കെ.ആന്റണിക്കുണ്ടായിരുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ 12 സിഐഎസ്എഫ് കമാന്‍ഡോകളുടെ സുരക്ഷ ആന്റണിക്ക് നല്‍കിയിട്ടുണ്ട്. അദ്ദേഹം കേരളത്തില്‍ എത്തുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പിന്‍വലിച്ചത്.

 

 

 

OTHER SECTIONS