By Web Desk.06 02 2023
ഇടുക്കി: കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴു വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്യും.
പൊള്ളലേറ്റ വയസ്സുകാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അമ്മക്കെതിരെ കേസെടുക്കുകയും ചെയ്തു.
അട്ടപ്പളളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന ഏഴു വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. സംഭവം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും പൊലീസ് അറിയിച്ചിട്ടുണ്ട്.
അടുത്ത വീട്ടില്‍ നിന്നും ടയര്‍ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്. രണ്ട് കൈയ്ക്കും കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.