സോഷ്യല്‍മീഡിയ വഴി പരിചയം, 28-കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍

By Greeshma Rakesh.21 03 2023

imran-azhar

 

 

 


തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായര്‍ (32) നെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

 

വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റുചെയ്തത്. വര്‍ക്കല കവലയൂരില്‍ സുബീസ് ഡെന്റല്‍ കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി.കഴിഞ്ഞ ജൂലൈയിലാണ് പ്രതി സോഷ്യല്‍ മീഡിയ വഴി 28 കാരിയായ വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത്. വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്ന്
എസ്എച്ച്ഒ പറഞ്ഞു.

 

മാത്രമല്ല വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം പകര്‍ത്തിയ വീഡിയോ കണിച്ച് ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് പെണ്‍കുട്ടി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.

OTHER SECTIONS