'എനിക്ക് നിങ്ങളോടൊന്നും പറയാനില്ല'; ജയില്‍ മോചിതയായി ഗ്രീഷ്മ

By Web Desk.26 09 2023

imran-azhar



 


ആലപ്പുഴ: പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിച്ച മുഖ്യപ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര കോടതിയില്‍ രാത്രിയോടെയാണ് റിലീസിങ് ഓര്‍ഡറുമായി അഭിഭാഷകരെത്തിയത്. തുടര്‍ന്നായിരുന്നു ഗ്രീഷ്മയെ പുറത്തിറക്കിയത്.

 

മാധ്യമപ്രവര്‍ത്തകുടെ ചോദ്യങ്ങള്‍ക്ക് 'എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെ'ന്നായിരുന്നു മറുപടി. തിങ്കളാഴ്ചയാണ് ഹൈക്കോടതി ഉപാധികളോടെ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.

 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍ കാമുകനായ ഷാരോണിനെ വീട്ടിലേക്കു വിളിച്ചുവരുത്തി കഷായത്തില്‍ വിഷം കലക്കി നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

 

ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14നു രാവിലെ പത്തരയോടെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 2022 ഒക്ടോബര്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

 

കുറ്റകൃത്യത്തിനു സഹായികളായതിനും തെളിവു നശിപ്പിച്ചതിനും ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

 

 

 

OTHER SECTIONS