ഷാരോണ്‍ ചുമയ്ക്കുമ്പോള്‍ മാംസഭാഗങ്ങള്‍ പുറത്തേക്കു തുപ്പി; ആദ്യം വൃക്കകളും കരളും തകരാറിലായി

By Web Desk.28 10 2022

imran-azhar


തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത. ഷാരോണിന് കഷായവും ജ്യൂസും നല്‍കിയ പെണ്‍സുഹൃത്തിന്റെ മൊഴിയിലെ വൈരുദ്ധ്യമാണ് ദുരൂഹത കൂട്ടുന്നത്.

 

പെണ്‍കുട്ടി നല്‍കിയ പാനീയം കുടിച്ച് അവശനായ ഷാപോണിനെ പാറശാല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഷായവും ജൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്റെ വായ പൊള്ളി അടര്‍ന്നു. വായ മുതല്‍ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നു ബന്ധുക്കള്‍ പറയുന്നു.

 

ഷാരോണ്‍ ചുമയ്ക്കുമ്പോള്‍ മാംസഭാഗങ്ങള്‍ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.

 

പെണ്‍കുട്ടി കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കുടിച്ചതെന്നാണ് ഷാരോണ്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴി. എന്നാല്‍, പെണ്‍കുട്ടി തന്റെ മുന്നില്‍ വച്ച് കഷായം കുടിക്കുന്നത് കണ്ടില്ലെന്നു ഷാരോണ്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്.

 

താന്‍ കുടിച്ചതിന്റെ ബാക്കി ഗ്ലാസിലുണ്ടെന്നു പറഞ്ഞാണ് പെണ്‍കുട്ടി കഷായം നല്‍കിയതെന്നു ബന്ധുക്കള്‍ പറയുന്നു. ഈ സംശയങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.

 

 

OTHER SECTIONS