'ഞാന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടി'; ചെന്നിലയുടെ പരാമര്‍ശത്തിന് മറുപടിയുമായി തരൂര്‍

By Priya.25 11 2022

imran-azhar

 

തിരുവനന്തപുരം: ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി ശശി തരൂര്‍. താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു.പാര്‍ട്ടിക്ക് അകത്തു നിന്നാണ് എല്ലാം ചെയ്യുന്നത്.

 

തന്റെ പ്രവര്‍ത്തനം പാര്‍ട്ടി അംഗങ്ങള്‍ക്ക് വേണ്ടിയാണെന്നും ഒരു പ്രശ്‌നവുമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ സമരവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തരൂര്‍ സന്ദര്‍ശിച്ചു. ഇവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

 

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറേണ്ട സമയം ആണിത്.അഭിപ്രായ വ്യത്യാസങ്ങള്‍ പറയാന്‍ പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും പാര്‍ട്ടിയുടെ ചട്ടക്കൂടിലൂടെ വേണം എല്ലാവരും പ്രവര്‍ത്തിക്കാനെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

 

 

 

OTHER SECTIONS