കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവെയ്പ്പ്: 3 പേര്‍ കൊല്ലപ്പെട്ടു

By Priya.29 01 2023

imran-azhar

 

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.നാലു പേര്‍ക്ക് പരിക്കേറ്റു.ബെവറി ക്രസ്റ്റിലെ ആഡംബര ഭവനത്തിലാണ് വെടിവയ്പ്പുണ്ടായത്.

 

കാലിഫോര്‍ണിയയില്‍ ഈ മാസം ഉണ്ടാകുന്ന ആറാമത്തെ വെടിവെപ്പാണ് ഇത്.ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് വെടിവയ്പ്പുണ്ടായത്. മൂന്നു പേര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് ലോസ് ആഞ്ചലസ് പൊലീസ് പറഞ്ഞു.

 

വാഹനത്തിന് ഉള്ളിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

 

കഴിഞ്ഞ ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. വെടിവയ്പ് നടത്തിയ ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയും ചെയ്തു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്.