വാഷിങ്ടനില്‍ കടയില്‍ വെടിവെയ്പ്പ്: 3 പേര്‍ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവെച്ച് മരിച്ചു

By Priya.25 01 2023

imran-azhar

 

വാഷിങ്ടന്‍: നഗരത്തിലെ കടയിലുണ്ടായ വെടിവയ്പ്പില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോള്‍ 21 പേര്‍ കടയില്‍ ഉണ്ടായിരുന്നു. 2 പേര്‍ക്ക് കടയ്ക്ക് അകത്ത് വെച്ചും ഒരാള്‍ക്ക് പുറത്തുവച്ചുമാണ് വെടിയേറ്റത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വെടിവെയ്പ്പ് ഉണ്ടായത് .

 

വെടിവയ്പ്പിനുശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇയാള്‍ ജീവനൊടുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. അക്രമിയെക്കുറിച്ച് വിവരം ലഭിച്ച് പൊലീസ് എത്തുമ്പോഴേയ്ക്കും ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

 

 

 

OTHER SECTIONS