ബോളിവുഡ് നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച് മരിച്ചു

By Sooraj Surendran.06 05 2021

imran-azhar

 

 

ന്യൂ ഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശ്രീപ്രദ (54) കോവിഡ് ബാധിച്ച് മരിച്ചു.

 

കോവിഡ് ബാധിച്ച് സിനിമാലോകത്തെ ആറാമത്തെ മരണമാണ് 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ശ്വാസകോസ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശ്രീപ്രദ. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

 

ഷോലൈ ഓര്‍ തൂഫാന്‍, പൂര്‍ണ പുരുഷ്, മേരി ലാല്‍കാര്‍ തുടങ്ങിയവയാണ് ശ്രീപ്രദ വേഷമിട്ട പ്രധാന ചിത്രങ്ങൾ.

 

നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട് ശ്രീപ്രദ.

 

ശ്രീപ്രദക്ക് അനുശോചനം കുറിച്ചുകൊണ്ട് സിനി ആൻഡ് ടി.വി ആർട്ടിസ്റ്റ്സ് അസോസിയേഷനാണ് താരത്തിന്‍റെ മരണവാർത്ത അറിയിച്ചത്.

 

1978ൽ പുറത്തിറങ്ങിയ പുരാണ പുരുഷ് ആണ് ആദ്യ ചിത്രം.

 

OTHER SECTIONS