ഗായകന്‍ ദില്‍ജാന്‍ വാഹനാപകടത്തില്‍ മരിച്ചു

By Web Desk.31 03 2021

imran-azhar

 

ചണ്ഡീഗഡ്: പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ വാഹനാപകടത്തില്‍ മരിച്ചു.

 

അമൃതസര്‍-ജലന്ധര്‍ ദേശീയ പാതയില്‍ വച്ചായിരുന്നു അപടകം നടന്നത്. ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം.

 

കാറിന്റെ മുന്‍ഭാഗം തകര്‍ത്താണ് ഗായകനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

ദില്‍ജാന്റെ നിര്യാണത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് അനുശോചിച്ചു.

 

 

OTHER SECTIONS