എസ്എന്‍ ക്ലബ് സ്ഥാപകാംഗം കെ.ഗോപാലകൃഷ്ണന്‍ അന്തരിച്ചു

By Sooraj Surendran.17 04 2021

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എന്‍ ക്ലബിന്റെ സ്ഥാപകാംഗം പേട്ട, സരോവരത്തില്‍ കെ.ഗോപാലകൃഷ്ണന്‍ (95) അന്തരിച്ചു.

 

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 35 വര്‍ഷം ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ മാനേജറായി പ്രവര്‍ത്തിച്ചു.

 

സംസ്ഥാന സഹകരണ ബാങ്ക് സ്‌പെഷ്യല്‍ ഓഫീസറും ധനകാര്യമന്ത്രിയായിരുന്ന തച്ചടി പ്രഭാകരന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു.

 

ഭാര്യ: പരേതയായ ഡോ. സരയു. മക്കള്‍: ഡോ. ജി.എസ് ജയശ്രീ (കേരള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് ഹെഡും പ്രൊഫസറും), ജി.എസ്. മിനി (സംസ്ഥാന സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍).

 

മരുമക്കള്‍: ഡോ. യോഗിരാജ് (തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ പ്രൊഫസര്‍, എച്ച്.ഒ.ഡി), അനില്‍ (എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇറിഗേഷന്‍ വകുപ്പ്).

 

ചെറുമക്കള്‍: നിരഞ്ജന രാജ്, അച്യുതന്‍ അനില്‍, ശ്രുതി അനില്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

 

OTHER SECTIONS