ചേലക്കരയില്‍ മകന്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു

By Lekshmi.06 06 2023

imran-azhar

 

ചേലക്കരയില്‍ മകന്‍ മദ്യലഹരിയില്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച പിതാവ് മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തന്‍ (80) ആണ് മരിച്ചത്. മെയ് 16ന് വൈകീട്ട് ആണ് തര്‍ക്കത്തിനിടെ മകന്‍ രാധാകൃഷ്ണന്‍ (53) ക്രൂരമായി മര്‍ദിക്കുകയും കല്ല് കൊണ്ട് തലക്ക് ഇടിച്ച് പരുക്കേല്‍പ്പിച്ചത്.

 

തുടര്‍ന്ന് അവശ നിലയിലായ നമ്പ്യാത്ത് ചാത്തന്‍ ഒരാഴ്ചയോളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടിലെത്തിച്ച് ചികിത്സ തുടരുന്നതിനിടെയാണ് മരണം. രാധാകൃഷ്ണന്‍ നിലവില്‍ റിമാന്‍ഡിലാണ്.

 

OTHER SECTIONS