സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു; കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി

By Aswany mohan k.15 05 2021

imran-azhar

 


ന്യൂഡൽഹി: ഇസ്രയേൽ പലസ്തീൻ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മ‍ൃതദേഹം ഇന്ത്യയിലെത്തിച്ചു.

 

കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്.

 


ഉച്ചയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

 

നാളെ ഉച്ചകഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്കാരം. ഇസ്രയേലിലെ അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.

 

 

OTHER SECTIONS