സൗമ്യയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു; ഇടുക്കിയിലേക്ക് തിരിച്ചു

By Web Desk.15 05 2021

imran-azhar

 

കൊച്ചി: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനത്ത് സന്തോഷിന്റെ ഭാര്യ സൗമ്യയുടെ മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു.

 

നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലന്‍സ് ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം.

 

ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. ഇസ്രയേലിലെ അഷ്‌കലോണില്‍ കെയര്‍ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.

 

 

 

OTHER SECTIONS