ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ അന്തരിച്ചു

By Lekshmi.17 05 2023

imran-azhar

 



ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു.അനാരോഗ്യത്തെത്തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു.ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ.ഗോപിചന്ദ് പി.ഹിന്ദുജ, പ്രകാശ് പി.ഹിന്ദുജ, അശോക് പി.ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ.എസ്.പി.ഹിന്ദുജ അന്തരിച്ച വിവരം കമ്പനി വക്താവാണ് അറിയിച്ചത്.

 

 

 

 

ശതകോടീശ്വരനായ എസ്.പി.ഹിന്ദുജ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചിരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ.ഗ്രൂപ്പ് സ്ഥാപകൻ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി.ഹിന്ദുജ.‌നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ.32 ബില്യൺ യുഎസ് ഡോളറാണ് ഹിന്ദുജ ഗ്രൂപ്പിന്‍റെ ആസ്തി.

 

OTHER SECTIONS