സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി

By online desk.13 04 2021

imran-azhar

 


തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ്റെ ആരോഗ്യനിലയിൽ പുരോഗതി.

 

കോവിഡിൻ്റെ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു.

 

എന്നാൽ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബുധനാഴ്ച മുറിയിലേയ്ക്ക് മാറ്റാനാവുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

OTHER SECTIONS